Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Office

Alappuzha

പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​റി​ക​ട​ന്ന് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​ക്ക് ഓ​ഫീ​സ് മു​റി

അമ്പ​ല​പ്പു​ഴ: പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​റി​ക​ട​ന്ന് താ​ത്കാലി​ക ജീ​വ​ന​ക്കാ​രി​ക്ക് ഓ​ഫീ​സ് മു​റി ന​ൽ​കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ലാ​ണ് കോ​ള​ജി​ലെ താ​ത്കാലി​ക ജീ​വ​ന​ക്കാ​രി​ക്ക് ഓ​ഫീ​സ് മു​റി ന​ൽ​കി​യ​ത്.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഹോ​സ്റ്റ​ൽ ഫീ​സ് വാ​ങ്ങാ​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​വ​ർ. ഇ​തി​ന്‍റെ മ​റ​വി​ൽ സ്വ​ന്തം വീ​ട്ടി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ താ​മ​സി​പ്പി​ച്ച് പ​ണം വാ​ങ്ങു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ഭ​ര​ണ​ക​ക്ഷി​യു​ടെ പി​ൻ​ബ​ല​ത്തോ​ടെ കോ​ള​ജി​ന്‍റെയും ഹോ​സ്റ്റ​ലി​ന്‍റെയും നി​യ​ന്ത്ര​ണം ഇ​വ​ർ ഏ​റ്റെ​ടു​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴിവ​ച്ചി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് പു​തു​താ​യി നി​ർ​മി​ച്ച അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ൽ ത​നി​ക്ക് ഓ​ഫീ​സ് മു​റി വേ​ണ​മെ​ന്ന് ഇ​വ​ർ പ്രി​ൻ​സി​പ്പലിനോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, കോ​ള​ജി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ൽ മു​റി ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കി.

ഇ​തി​നു പ​ക​രം ത​നി​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ൽ ഓ​ഫീ​സ് മു​റി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​താ​ണ് ഇ​പ്പോ​ൾ പ്രി​ൻ​സി​പ്പലും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റും ചേ​ർ​ന്ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ൽ സ​ർ​ക്കാ​രു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത സിപിഎം ​പ്ര​വ​ർ​ത്ത​ക​യാ​യ താ​ത്കാലി​ക ജീ​വ​ന​ക്കാ​രി​ക്ക് ഓ​ഫീ​സ് മു​റി ന​ൽ​കി​യ​ത് ജീ​വ​ന​ക്കാ​രു​ടെ​യി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​

Kerala

രാ​ഹു​വി​നെ പി​ണ​ക്കാ​തെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ; ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്

കൊ​ച്ചി: രാ​ഹു​കാ​ലം ക​ഴി​യാ​തെ ഓ​ഫീ​സി​ലേ​ക്ക് ക​യ​റി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്. പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​ത​യാ​ണ് രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി 45 മി​നി​റ്റോ​ളം കാ​ത്തി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.15 നാ​ണ് സം​ഗീ​ത​യു​ടെ സ​ത്യ​പ്ര​തി​ജ്‌​ഞ ക​ഴി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഗീ​ത​യെ ഓ​ഫീ​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തെ​ങ്കി​ലും 12 വ​രെ രാ​ഹു​കാ​ല​മാ​ണെ​ന്നും അ​തി​നു​ശേ​ഷം ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​മെ​ന്നു​മാ​ണ് സം​ഗീ​ത അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ത്തി​രു​ന്നു. ഒ​പ്പം പു​തി​യ ചെ​യ​ർ​പേ​ഴ്സ​ൻ ഔ​ദ്യോ​ഗി​ക ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തു കാ​ണാ​നാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും. തു​ട​ർ​ന്ന് രാ​ഹു​കാ​ലം ക​ഴി​ഞ്ഞ​തോ​ടെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രെ ഇ​ഡി ന​ട​പ​ടി; 67 കോ​ടി​രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി

തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രെ വീ​ണ്ടും ഇ​ഡി ന​ട​പ​ടി. 67.03 കോ​ടി വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. ഇ​തു​വ​രെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ 129 കോ​ടി​യു​ടെ വ​സ്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്ഡി​പി​ഐ​യു‌​ടെ ഭൂ​മി, പ​ന്ത​ള​ത്തെ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ന്‍​ഡ് ക​ള്‍​ച്ച​ര്‍ ട്ര​സ്റ്റ്, വ​യ​നാ​ട്ടി​ലെ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ട്ര​സ്റ്റ്, ആ​ലു​വ​യി​ലെ പെ​രി​യാ​ര്‍​വാ​ലി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, പാ​ല​ക്കാ​ട് വ​ള്ളു​വ​നാ​ട​ന്‍ ട്ര​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

നേ​ര​ത്തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ ഓ​ഫീ​സു​ക​ളി​ലും നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും എ​ന്‍​ഐ​എ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. 2022 സെ​പ്റ്റം​ബ​ര്‍ 22ന് ​ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ല്‍ 106 പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ നി​ന്ന് മാ​ത്രം 19 നേ​താ​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർ​ന്ന് അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​വ​ര്‍​ത്ത​നം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചി​രു​ന്നു. ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​മാ​യി പി​എ​ഫ്ഐ ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തും നി​ന്നും ഹ​വാ​ല ഇ​ട​പാ​ടി​ലൂ​ടെ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ച​താ​യും ഫ​ണ്ട് ശേ​ഖ​രി​ച്ച​താ​യും ഇ​ഡി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ചം; റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ച​മെ​ന്ന പേ​രി​ൽ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ര​ള നെ​ല്‍​വ​യ​ല്‍ - ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ​യും ച​ട്ട​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും നെ​ല്‍ വ​യ​ലു​ക​ളും ഡാ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​ക​ളി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭൂ​മി ത​രം​മാ​റ്റ​ലി​നും ഡാ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ല്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും ക​ണ്ടൈ​ത്തി. സം​സ്ഥാ​ന​ത്തെ 27 റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സു​ക​ളി​ലും ത​രം മാ​റ്റ​ല്‍ പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 32 ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ലു​മാ​യി 69 ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡേ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി വ​സ്തു ത​രം മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് നേ​ടി​യ ശേ​ഷം നെ​ല്‍ വ​യ​ലു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും പ​രി​വ​ര്‍​ത്ത​ന​പ്പെ​ടു​ത്തി കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും നി​ര്‍​മി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഭൂ​മാ​ഫി​യ ഏ​ജ​ന്‍റു​മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up